sivani-anil

പാലാ: ജാർഖണ്ഡിൽ നടക്കുന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ സഹോദരിമാർ. പാലാ പുലിയന്നൂർ കൊരട്ടിയിൽത്താഴെ പാർവ്വതി അനിലും അനുജത്തി ശിവാനി അനിലുമാണ് മത്സരത്തിൽ പങ്കെടുക്കാൻ നാളെ ജാർഖണ്ഡിലേക്ക് തീവണ്ടി കയറുന്നത്. ത്രോബോൾ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ആദ്യമായാണ് സഹോദരിമാർ ഒരു ടീമിൽ ഇടംപിടിക്കുന്നത്.

കിടങ്ങൂർ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ഇവർ ത്രോബോൾ മത്സരത്തിലേക്ക് ആദ്യമിറങ്ങിയത്. ദേശീയ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കിടങ്ങൂർ സ്‌കൂളിൽ നിന്നുതന്നെ 12 പേർക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കിടങ്ങൂർ സ്‌കൂളിൽ പ്ലസ് ടു സയൻസിന് പഠിച്ചിരുന്ന പാർവ്വതി അനിൽ ഇപ്പോൾ കോട്ടയം സി.എം.എസ്. കോളേജിൽ ബി.എസ്.സി. മാത്സ് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. സഹോദരി ശിവാനി അനിൽ കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്‌കൂളിൽ 9ാം ക്ലാസ് വിദ്യാർത്ഥിനിയും.

മുത്തോലി കൊരട്ടിയിൽത്താഴെ അനിൽകുമാറിന്റെയും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രശ്മി മോഹന്റെയും മക്കളായ പാർവതിയും ശിവാനിയും.


ഫോട്ടോ അടിക്കുറിപ്പ്
പാർവതി അനിലും ശിവാനി അനിലും (ശിവാനി റെഡ് ഡ്രസ്)