
മുത്തോലി: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള ഇരുപത്തിയൊമ്പതാം വീടിന്റെ താക്കോൽ സമർപ്പണം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകരയിൽ പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു നിർവ്വഹിച്ചു.
പാളയം പള്ളി വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.റ്റി. അഗസ്റ്റിൻ കാവുകാട്ട് സംഭാവന നൽകിയ അഞ്ചുസെന്റ് സ്ഥലത്ത് എമ്മാനുവൽ (രാജൻ) കോലടി നൽകിയ നാലുലക്ഷം രൂപ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയത്.
സ്‌നേഹദീപത്തിലെ വീടുകളുടെ തറയുടെ നിർമ്മാണം ഗുണഭോക്താവിന്റെ ഉത്തരവാദിത്വത്തിലാണ് നടത്തുന്നത്. ഈ വീടിന്റെ തറയുടെ നിർമ്മാണവും വസ്തുവിന്റെ ആധാരച്ചെലവും വാട്ടർകണക്ഷൻ ചെലവുകളും എമ്മാനുവൽ കോലടിയാണ് വഹിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.സി. മാത്യു കേളപ്പനാൽ, ട്രഷറർ സോജൻ വാരപ്പറമ്പിൽ, ഭരണസമിതിയംഗങ്ങളായ ഡോ. സി.കെ. ജെയിംസ്, റെജി തലക്കുളം, സജി ഓലിക്കര, കുര്യാക്കോസ് മണിക്കൊമ്പിൽ, പാപ്പച്ചൻ കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.