ashokan

തൊടുപുഴ: മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണം നടന്നു. മങ്ങാട്ടുകവലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടിയുടെ അകാല വേർപാട് കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല കേരളീയ സമൂഹത്തിന് തന്നെ ഒരു തീരാ നഷ്ടമാണെന്നും തൊടുപുഴയുടെ വികസന കുതിപ്പിന് തുടക്കം കുറിച്ചത് പി.ടി. തോമസ് എന്ന ജനപ്രതിനിധിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രെട്ടറിമാരായ വി.ഇ. താജുദ്ധീൻ, ശിബിലി സാഹിബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ്ബാബു, സെബാസ്റ്റ്യൻ മാത്യു, മാർട്ടിൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോമി പാലക്കൻ എന്നിവർ പങ്കെടുത്തു.