pt-

ചങ്ങനാശേരി: പി.ടി.തോമസ് പൊതുപ്രവർത്തകർക്കൊരു പാഠപുസ്തമായിരുന്നുവെന്ന് മാനവ സംസ്‌കൃതി ജില്ലാ ചെയർമാൻ ടി.എസ്.സലിം പറഞ്ഞു. മാനവ സംസ്‌കൃതി ചങ്ങനാശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെത്തിപ്പുഴ രക്ഷാ ഭവനിൽ നടന്ന പി.ടി.തോമസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മാനവ സംസ്‌കൃതി ചങ്ങനാശേരി താലൂക്ക് പ്രസിഡന്റ് ഡോ.ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷതവഹിച്ചു. അൻസാരി ബാപ്പു, പരിമൾ ആന്റണി, മാത്യു കൂടത്തിങ്കൽ, ജിമ്മിച്ചൻ പുല്ലാംങ്കുളം, അർജുൻ രമേശ് എന്നിവർ പി.ടി. അനുസ്മരണ പ്രസംഗങ്ങൾ നടത്തി. തുടർന്ന് രക്ഷാഭവൻ അംഗങ്ങൾക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങളും നടന്നു.