
കോട്ടയം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ആശ്വാസമായി ത്രിവേണിയുടെ ക്രിസ്മസ് പുതുവത്സര സഹകരണ വിപണി. സപ്ലൈകോയുടെ ക്രിസ്മസ് ഫെയർ നാഗമ്പടത്ത് ആരംഭിച്ചിരുന്നെങ്കിലും പ്രതീക്ഷയോടെ എത്തിയവർ നിരാശരായി മടങ്ങേണ്ട ഗതികേടിലായിരുന്നു. പൊതുവിപണിയിൽ നിന്നും സബ്‌സിഡി വിലയിൽ സാധനങ്ങൾ ലഭിക്കേണ്ട സപ്ലൈകോ ഫെയറിൽ സാധനങ്ങൾ ലഭ്യമാകാതിരുന്നതാണ് സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തിയത്.
11 ഇന സബ്‌സിഡി സാധനങ്ങളുമായി ജില്ലയിലെ ത്രിവേണിയുടെ സഹകരണ വിപണി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു. വിലക്കുറവും സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയെ തുടർന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്കും വർദ്ധിച്ചു. 30 വരെയാണ് വിപണി. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തനം. ഒരു റേഷൻ കാർഡിനാണ് സബ്‌സിഡി സാധനങ്ങൾ ലഭ്യമാകുക. ഇത് കൂടാതെ, 20 മുതൽ 70 ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ട്. കുപ്പി വെള്ളം 10 രൂപ, ത്രിവേണി ബുക്ക്, കേക്ക്, തേയില എന്നിവയ്ക്കും വില കുറവാണ്.
സാധനങ്ങളുടെ വില വിവരപ്പട്ടിക
ജയ അരി 25 രൂപ (5 കിലോ), മട്ട അരി 24 (5 കിലോ), പച്ചരി 23 രൂപ (രണ്ട് കിലോ), പഞ്ചസാര 22 രൂപ (ഒരു കിലോ), വെളിച്ചെണ്ണ 46 രൂപ (അരക്കിലോ), ചെറുപയർ 74 രൂപ (അരക്കിലോ), കടല 43 രൂപ (അരക്കിലോ), ഉഴുന്ന് 66 രൂപ (അരക്കിലോ), വൻപയർ 45 രൂപ (അരക്കിലോ), തുവരപ്പരിപ്പ് 65 രൂപ (അരക്കിലോ), മുളക് 75 രൂപ (അരക്കിലോ), മല്ലി 79 രൂപ (അരക്കിലോ) എന്നിങ്ങനെയാണ് വില.