
പാലാ: നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ചാലക്കുടിയിൽ ഡി.വൈ.എസ്.പിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമവും ജീവൻ രക്ഷാപ്രവർത്തനമാണെന്ന് പറയേണ്ട ഗതികേടാണ് സി.പി.എം ഭരണത്തിൻ കീഴിലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ പരിഹസിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് ജോസഫ് പ്ലാക്കൂട്ടം, ടോമി പൊരിയത്ത്, പ്രേംജിത്ത് ഏർത്തയിൽ, പ്രിൻസ് വി.സി, തോമസ് ആർ. വി. ജോസ്, ലാലി സണ്ണി , പ്രദീപ് പ്ലാച്ചേരി, ഗോപിനാഥൻ നായർ, അനിൽ മാധവപ്പള്ളി, ജേക്കബ്ബ് അൽഫോൻസ് ദാസ്, ബിബിൻ രാജ്, ജോഷി നെല്ലിക്കുന്നേൽ, ശ്രീകുമാർ ടി.സി, ഉണ്ണി കുളപ്പുറം, പ്രദീപ് ചീരാംങ്കാവിൽ, ആര്യ സബിൻ, മനോജ് വള്ളിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.