
കോട്ടയം :പത്രപ്രവർത്തകനായ ജോസഫ് കട്ടക്കയം രചിച്ച 'കാലംകാത്തുവെച്ചത് ' എന്ന ഗ്രന്ഥം കോട്ടയം സിറ്റിസൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ മാടവനബാലകൃഷ്ണപിള്ളക്ക് പുസ്തകം കൈമാറി മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ്ജേക്കബ് പ്രകാശനം ചെയ്തു. ഡോ:നടുവട്ടം സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. തേക്കിൻ കാട് ജോസഫ് , സെർജിആന്റണി, വി.ജയകുമാർ ,ഹക്കീം നട്ടാശ്ശേരി, ചെറുകര സണ്ണി ലൂക്കോസ്, പി പി മുഹമ്മദ് കുട്ടി, പഴയിടംമുരളി, ജെസ്റ്റിൻ ബ്രൂസ്, ഷാജി ജേക്കബ്, ജോസഫ് കട്ടക്കയം, ജോജു കട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു.