പാലാ: 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ സംഘടിപ്പിക്കുന്ന ഒൻപതാമത് തീർത്ഥാടന പദയാത്ര ''ഇടപ്പാടി മുതൽ ശിവഗിരി വരെ'' പരിപാടിയോടനുബന്ധിച്ചുള്ള വിളംബര യാത്ര ഇന്ന് നടക്കും.
അരീക്കരയിൽ നിന്നും ആരംഭിക്കുന്ന വിളംബര യാത്ര യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ നയിക്കും. വിളംബരയാത്രയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിക്കും. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, മെമ്പർ അർച്ചന രതീഷ്, അരീക്കര ശാഖാ നേതാക്കളായ എ.എം. ഷാജി, സന്തോഷ് പൊട്ടക്കാനായിൽ, ബിജുമോൻ കെ.എസ്. തുടങ്ങിയവർ പ്രസംഗിക്കും. അരീക്കരയിൽ നിന്നും 12 ന് ആരംഭിക്കുന്ന വിളംബര യാത്ര വലവൂർ, ഏഴാച്ചേരി, രാമപുരം, പിഴക്, കുറിഞ്ഞി, കൊല്ലപ്പള്ളി, മേലുകാവ്, നീലൂർ, കയ്യൂർ, പ്രവിത്താനം, ഉള്ളനാട്, വേഴാങ്ങാനം തുടങ്ങിയ ശാഖകളുടെ സ്വീകരണമേറ്റുവാങ്ങി ബൈപാസ് വഴി 4 ന് കൊട്ടാരമറ്റത്ത് എത്തിച്ചേരും.
പൂഞ്ഞാറിൽ നിന്നും ആരംഭിക്കുന്ന കിഴക്കൻമേഖല പദയാത്ര യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് നയിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. വിളംബര യാത്ര ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി, മെമ്പർമാരായ റോജി തോമസ്, രാജമ്മ ഗോപിനാഥ്, ബീന മധു, നിഷ സാനു, ശാഖാ നേതാക്കളായ വി.എസ്. വിനു, ഹരിദാസ് എന്നിവർ പ്രസംഗിക്കും. 12 ന് മങ്കുഴി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പൂഞ്ഞാർ, കൈപ്പള്ളി, കുന്നോന്നി, ചോലത്തടം, മന്നം, പാതാമ്പുഴ, പൂഞ്ഞാർ ടൗൺ, പനച്ചിപ്പാറ, ഈരാറ്റുപേട്ട, ചേന്നാട്, തലയണക്കര, പി.എം.സി. ഹോസ്പിറ്റൽ ജംഗ്ഷൻ, തീക്കോയി, തലനാട്, തിടനാട്, പനയ്ക്കപ്പാലം, മൂന്നിലവ്, അമ്പാറ, അരുവിത്തുറ, ഭരണങ്ങാനം, മൂന്നാംതോട്, ഇടമറ്റം, കീഴമ്പാറ, ഇടപ്പാടി, പാലാ ടൗൺ, മുരിക്കുംപുഴ ക്ഷേത്രം ജംഗ്ഷൻ, മീനച്ചിൽ, പാലാ തെക്കേക്കര, മല്ലികശ്ശേരി ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി ബൈപാസ് വഴി 4 ന് കൊട്ടാരമറ്റത്ത് എത്തിച്ചേരും.
കെഴുവംകുളത്തുനിന്നും ആരംഭിക്കുന്ന പടിഞ്ഞാറൻ മേഖല പദയാത്ര യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല നയിക്കും. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികളായ ജോസ് മോൻ മുണ്ടയ്ക്കൽ, നിമ്മി ട്വിങ്കിൾരാജ്, ലീലാമ്മ ബിജു, രമ്യ രാജേഷ്, ശാഖാ നേതാക്കളായ കെ.ഐ. കരുണാകരൻ, മനീഷ് മോഹൻ തുടങ്ങിയവർ പ്രസംഗിക്കും. 12 ന് കെഴുവംകുളത്തുനിന്നും ആരംഭിച്ച് മേവട, ചെമ്പിളാവ്, കിടങ്ങൂർ, പിറയാർ, കടപ്പൂര്, വയല, കടപ്ലാമറ്റം, കുമ്മണ്ണൂർ, ആണ്ടൂർ, വള്ളിച്ചിറ, മാറിടം, തെക്കുംമുറി, പുലിയന്നൂർ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി 4 ന് കടപ്പാട്ടൂർ ജംഗ്ഷനിൽ എത്തിച്ചേരും.
പദയാത്രകളെല്ലാം പാലാ കൊട്ടാരമറ്റത്ത് സംഗമിച്ച് ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും.
ആനന്ദഷണ്മുഖ സ്വാമി ക്ഷേത്ര സന്നിധിയിൽ പദയാത്രകൾ എത്തിച്ചേർന്ന ശേഷം ഉദ്ഘാടന സമ്മേളനം നടക്കും. എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ., ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ തുടങ്ങിയവർ ആശംസകൾ നേരും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സനീഷ് ശാന്തികൾ ഗുരുസ്മരണ നടത്തും. യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് സ്വാഗതവും വൈസ് ചെയർമാൻ സജീവ് വയല നന്ദിയും പറയും. കെ.ആർ. ഷാജി, രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലവേലിൽ, സി.പി. സുധീഷ്, കെ.ജി. സാബു, കെ.ആർ. സജി, അനീഷ് ഇരട്ടിയാനി, എം.എൻ. ഷാജി മുകളേൽ, സതീഷ് മണി, മിനർവാ മോഹൻ, സംഗീത അരുൺ, അരുൺ കുളംമ്പള്ളിൽ, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, രഞ്ജൻ ശാന്തി, കെ.ആർ. രാജീഷ്, ബൈജു വടക്കേമുറി, പി.ജി. പ്രദീപ്, കെ.പി. ശശി, ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ ആശംസകൾ നേരും.