
കോട്ടയം: മനം മയക്കുന്ന വർണ്ണങ്ങളാൽ നിറയുന്ന ഊട്ടിയിലെ പുഷ്പവസന്തം ഇങ്ങ് കോട്ടയത്തും. നാഗമ്പടം മൈതാനിയിലാണ് കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ) കോട്ടയം സോണിന്റെ ആഭിമുഖ്യത്തിൽ പുഷ്പമേള നടക്കുന്നത്. 31 വരെയാണ് മേള. വിവിധ പുഷ്പങ്ങളും അലങ്കാര ചെടികളുമാണ് കാണികളെ ആനയിക്കുന്നത്. ആന, സീബ്രാ, കരടി, പോത്ത് തുടങ്ങിയവയുടെ ജീവൻ തുടിക്കുന്ന കൂറ്റൻ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള അത്യപൂർവങ്ങളായ സസ്യ ഫലവൃക്ഷങ്ങളും ചെടികളുമാണ് മറ്റൊരാകർഷണം.
രുചിക്കൂട്ടുമായി കുടുംബശ്രീ സംരംഭകരുടെ ഫുഡ് കോർട്ടുമുണ്ട്. അവശ്യസാധനങ്ങളുടെ 80ൽ അധികം വ്യാപാര സ്റ്റാളുകളുമുണ്ട്. 90 രൂപയാണ് ടിക്കറ്റ് നിരക്ക്. ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണ് പ്രവേശനം.
ചെടികളുടെ വില,
ബെർസിനിയ 70, ടയ്‌കോര 150, റോസ് 100 രൂപ മുതൽ, ചെമ്പരത്തി 150 രൂപ മുതൽ 350 വരെ, മിൽക്ക് റോസ് 50, ബിങ്കാ റോസ് 50, സി.സി ഗ്രീൻ 300, ജമന്തി 100 രൂപ മുതൽ, ഓർക്കിഡ് 650, സലുഷ 300, ബോഗൻവില്ല 250, മറ്റി വില്ല 70, ബോൺ സെറ്റ് 750, തുജ 70, മയൂരി വൈക്കാഡ് 200, ആന്തൂറിയം 400 എന്നിങ്ങനെയാണ് വില.