vchr

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023,24 ഹരിതഗ്രാമം പദ്ധതിയിൽപ്പെട്ട കുറ്റികുരുമുളക് തൈ, റെഡ് ലേഡി പപ്പായ തൈകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. വനിതഘടക പദ്ധതിയിൽ ഗ്രാമസഭയിൽ അപേക്ഷവെച്ചവർക്കാണ് വിതരണം ചെയ്തത്. പച്ചക്കറി ഗ്രൂപ്പുകൾക്ക് ജൈവവളവിതരണം, കീടനാശിനികൾ എന്നിവയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ വിതരണ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സഞ്ജയൻ, ബിന്ദു രാജു, കൃഷി ഓഫീസർ ലിഡ ജേക്കബ്, കൃഷി അസിസ്റ്റന്റ് വിദ്യ എന്നിവർ പങ്കെടുത്തു.