
മുണ്ടക്കയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു.
മുണ്ടക്കയം പ്ലാപ്പറമ്പിൽ പി.സി.മാത്യു (ബാബു -63) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. മുണ്ടക്കയം വരിക്കാനിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നത്തിനിടയിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കത്തെ സ്വകാര്യാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി മരണമടഞ്ഞു.
സംസ്‌കാരംനാളെ ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടക്കയം ഹോളിട്രിനിറ്റി സി.എസ്. ഐ പള്ളി സെമിത്തേരിയിൽ
ഭാര്യ: ജിനി.മക്കൾ. ജേക്കബ് മാത്യു,ജിബിൻ മാത്യു.മരുമകൾ: ആൻ മരിയ .