
കോട്ടയം : എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് ബയോസയൻസസിന്റെ അനിമൽ ഹൗസിൽ അനിമൽ അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. 560 രൂപ വേതനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ് യോഗ്യതയും ലാബോറട്ടറി അനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 27 ന് ഉച്ചയ്ക്ക് ഒന്നിന് അസിസ്റ്റന്റ് രജിസ്ട്രാർ 1 (ഭരണവിഭാഗം) മുൻപാകെ ഹാജരാകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 0481 2733240.