
മോനിപ്പള്ളി: മോനിപ്പള്ളി ഗവ.എൽ.പി സ്‌കൂളിൽ എസ്.എസ്.കെയുടെ സ്റ്റാർസ് പ്രോജക്ടിൽ പണിപൂർത്തീകരിച്ച മാതൃക പ്രീ പ്രൈമറി സ്‌കൂൾ വർണ്ണക്കൂടാരം പ്രവർത്തനം ആരംഭിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ന്യൂജന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ പി.എം മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എൻ രാമചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. രാമപുരം ബി.പി.സി രതീഷ് ജെ.ബാബു പദ്ധതി വിശദീകരണം നടത്തി.