reena

ആലുവ: അഞ്ച് പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. വൈക്കം കുന്നമംഗലം കരിപ്പുഴ റീനയെയാണ് (51) ബിനാനിപുരം പൊലീസ് പിടികൂടിയത്. കടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിലായിരുന്നു മോഷണം. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് അപഹരിച്ചത്. ഗുരുവായൂരിൽ നിന്നാണ് റീനയെ പിടികൂടിയത്.

ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ എം.കെ. പ്രദീപ്കുമാർ, എ.എസ്.ഐ കെ. ഷീബ, എസ്.സി.പി.ഒ പി.ആർ. രതിരാജ്, ജി. അജയകുമാർ, എം.എസ്. ഷീജ എം.എ. ശൈലി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.