fr

ചങ്ങനാശേരി: വീടിന് തീപിടിച്ചു ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം പള്ളിക്ക് സമീപം ജയ വി.ചാക്കോയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. ചങ്ങനാശേരിയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് ഇടയാക്കിയതെന്ന് സേനാംഗങ്ങൾ പറഞ്ഞു. സേന അസി.സ്റ്റേഷൻ ഓഫീസർ വി.ഷാബു, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ മനു വി.നായർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ എസ്.നിയാസ്, ഡി.എസ് വിനോദ്, കെ.എം മനോജ്, പി.ബെന്നി, ഗിരീഷ് കുമാർ, ഗണേഷ് കുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഡ്രൈവർമാരായ ബി. ഗിരീഷ്, യു.സജി, ഹോംഗാർഡുമാരായ മാത്തുക്കുട്ടി, അഭിലാഷ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.