kahd

കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കോട്ടയം പ്രോജക്ടിന് കീഴിൽ കുറവിലങ്ങാട് ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം 27ന് രാവിലെ 11 ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി. സുധാകരൻ റിപ്പോർട്ട് അവതരിപ്പിക്കും. ജനുവരി ആറുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ്/ഡിസ്‌കൗണ്ട് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.