kali

കോട്ടയം : വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി നിർവഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. 279 ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നാലു ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. അനൂപ്, ആർ. ജയകുമാർ, ഡയറി ഫാം ഇൻസ്ട്രക്ടർ ആർ.എസ്. ദിവ്യമോൾ, ക്ഷീരസംഘം പ്രസിഡന്റ് വിജയൻ നായർ എന്നിവർ പങ്കെടുത്തു.