കുറിച്ചി: കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ നിന്നുള്ള ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം 31ന് രാവിലെ 9.30ന് ആരംഭിക്കും. 31ന് രാവിലെ 9ന് സമ്മേളനം അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി ചെയർമാൻ രാജശ്രീ പ്രണവം അദ്ധ്യക്ഷത വഹിക്കും. ഗിരിജമ്മ രാജേന്ദ്രൻ തീർത്ഥാടന സന്ദേശം നൽകും. പ്രമോദ് തടത്തിൽ ആശംസ പറയും. ജാഥ ക്യാപ്റ്റൻ പി.കെ പ്രശാന്ത് സ്വാഗതവും ജനറൽ കൺവീനർ പ്രവാഹ് പി.രാജ് നന്ദിയും പറയും. വിവരങ്ങൾക്ക് ഫോൺ: 9497065006.