തമ്പലക്കാട്: തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 27ന് കൊടിയേറും. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി കല്ലാരവേലിൽ പരമേശ്വര ശർമ്മയും മുഖ്യകാർമ്മികത്വം വഹിക്കും.ജനുവരി മൂന്നിനാണ് ആറാട്ട്.
27ന് രാവിലെ ഏഴിന് നാരായണീയ പാരായണം, ശിവസഹസ്രനാമജപം, വൈകിട്ട് 5.30ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, 7.30ന് കൊടിയേറ്റ്, പുഷ്പാഭിഷേകം. കലാവേദിയിൽ വൈകിട്ട് എട്ടിന് തിരുവാതിരകളി , തുടർന്ന് നൂറിൽപരം പേർ പങ്കെടുക്കുന്ന മെഗാതിരുവാതിര.
28 മുതൽ ജനുവരി 1വരെ രാവിലെ അഞ്ച് മുതൽ മൃത്യഞ്ജയഹോമം, അഷ്ടാഭിഷേകം, നവകം, ഉച്ചശ്രീബലി, തുടർന്ന് പൂമൂടൽ, പുഷ്പാഭിഷേകം, വൈകിട്ട് 6.30ന് പൂമൂടൽ, പുഷ്പാഭിഷേകം, ശീവേലി, ശ്രീഭൂതബലി, നിറമാല.
28ന് വൈകിട്ട് ഏഴിന് സ്വസ്തി യോഗവിന്യാസംസ്വസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം. എട്ടിന് നാമജപലഹരിപരാശക്തി ഭജൻസ്, പൊൻകുന്നം.
29ന് വൈകിട്ട് ഏഴിന് ആദ്ധ്യാത്മിക പ്രഭാഷണം അമൃത ടിവി ശ്രേഷ്ടഭാരതം ഫെയിം രാഹുൽ കൂടാളി, എട്ടിന് ഗാനമഞ്ജരി. 30ന് രാവിലെ 10ന് സർപ്പപൂജ, സർപ്പംപാട്ട്, വൈകിട്ട് 7.30ന് വിവിധ കലാപരിപാടികൾ, 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. 31ന് രാവിലെ 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, മഹാപ്രസാദമൂട്ട്.
ഒന്നിന് വൈകിട്ട് 7.30ന് സംഗീതസദസ്. രണ്ടിന് രാവിലെ എട്ടിന് ഗജവീരൻ പരിമണം വിഷ്ണുവിന് പൗരാവലിയുടെ സ്വീകരണം, ശ്രീബലി, തിരുനടയിൽപറ, പഞ്ചാരിമേളം. തുടർന്ന് പുഷ്പാഭിഷേകം, പൂമൂടൽ. വൈകിട്ട് നാലിന് കാഴ്ചശ്രീബലി, 6.30ന് പുഷ്പാഭിഷേകം, പുമൂടൽ. എട്ടിന് ശീതങ്കൻതുള്ളൽ 9ന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട തിരിച്ചുവരവ്.
മൂന്നിന് വൈകിട്ട് നാലിന് ആറാട്ട് ബലി, കൊടിയിറക്കൽ, തിരുനടയിൽ പറ തുടർന്ന് മഹാകാളിപാറ ദേവി ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ട്, 9ന് തിരിച്ചെഴുന്നള്ളത്ത്, കലാവേദിയിൽ വൈകിട്ട് എഴിന് ഭജൻസ്, എട്ടിന് നൃത്തനൃത്യങ്ങൾ.