
വൈക്കം : മുളക്കുളം പഞ്ചായത്തിന്റെ പരിധിയിൽ വരരുന്ന മൂവാറ്റുപുഴ ആറ്റിൽ നിന്ന് പുഴ മണൽ ഖനനം ആരംഭിക്കണമെന്ന് വൈക്കം താലൂക്ക് മണൽ വ്യവസായ തൊഴിലാളി കോൺഗ്രസും, മണൽ തൊഴിലാളി യൂണിയനും സംയുക്തമായി ആവശ്യപ്പെട്ടു. പഞ്ചായത്തിന് സാമ്പത്തിക വരുമാനവും നൂറു കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ അവസരവും ലഭ്യമാകും. ഒപ്പം നിർമാണ മേഖലയ്ക്കും ഏറെ പ്രയോജനകരമാകും. യോഗത്തിൽ ടി.ഡി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രവി സ്വാഗതം പറഞ്ഞു. പി.എസ് ബാബു, എ.എൻ സത്യൻ, സി.ജി ബിനു, വേണു വടയാർ, കെ.കെ അശോകൻ , ഇ.ഡി സോമൻ, ടി.കെ സാജൻ തുടങ്ങിയവർ പങ്കെടുത്തു.