
കറുകച്ചാൽ: നെത്തല്ലൂർ കൃഷ്ണസാരയിൽ (നന്ത്യാപറമ്പിൽ) പരേതനായ എൻ. ബാലചന്ദ്രക്കുറുപ്പിന്റെ ഭാര്യ കെ.പി സുഭദ്രാ ദേവി (87, റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഹൈസ്‌കൂൾ കരിപ്പൂത്തട്ട്) നിര്യാതയായി. പരേത കുടമാളൂർ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലീന ബി. കുറുപ്പ് (എൻ.എസ്.എസ് എച്ച്.എസ് തലനാട്), ലത സുരേന്ദ്രനാഥ് (മുംബൈ), അനിൽ ബി. കുറുപ്പ് (ദുബായ്), മീന ബി. കുറുപ്പ്, മീര ബി. കുറുപ്പ് (എസ്.ഡി.വി.എച്ച്.എസ് ആലപ്പുഴ). മരുമക്കൾ: പ്രദീപ് കുമാർ (പൂഞ്ഞാർ), സുരേന്ദ്രനാഥ് (പെരുമ്പെട്ടി, മുംബൈ), ശ്രീവിദ്യ (ചെന്നൈ), കെ. മനോജ് കുമാർ (ആലപ്പുഴ), ശ്രീവത്സൻ (കൊല്ലം, ദുബായ്). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.