പാലാ: ളാലം മഹാദേവ ക്ഷേത്രത്തിൽ നാളെ പള്ളിവേട്ട ഉത്സവം. രാവിലെ 8.30ന് ഒഴിവ് ശീവേലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.15ന് ദീപാരാധന, ചുറ്റുവിളക്ക്, 6.30ന് നൃത്തം, 9ന് മകയിരം തിരുവാതിര വഴിപാട്, 10 ന് തിരുവാതിരകളി, 11ന് ആൽത്തറ ശ്രീരാജ രാജ ഗണപതി ക്ഷേത്രാങ്കണത്തിൽ പള്ളിനായാട്ട് എഴുന്നള്ളത്തും എതിരേല്പും, 12.30ന് പള്ളിക്കുറുപ്പ്. 27ന് ആറാട്ടുത്സവം. 6.30ന് തിരുവാതിര ദർശനം, 8.30ന് ചാക്യാർകൂത്ത്, 11ന് ഭക്തിഗാനാമൃതം, 1ന് ആറാട്ട് സദ്യ, വൈകിട്ട് 3.30ന് കൊടിയിറക്കും ആറാട്ട് പുറപ്പാടും, 4ന് ഓട്ടൻതുള്ളൽ, 5ന് തൃക്കയിൽകടവിൽ ആറാട്ട്, 5.30ന് മഹാദേവസംഗമവും ആറാട്ടെഴുന്നള്ളത്തും, 6.15ന് ചെത്തിമറ്റത്ത് സ്വീകരണം, രാത്രി 7ന് ആറാട്ട് എതിരേല്പ്. വേദിയിൽ ഭക്തിഘോഷ ലഹരി, രാത്രി 10ന് ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രാങ്കണത്തിൽ ആറാട്ടെതിരേല്പ്, 11ന് ദീപാരാധന, ചുറ്റുവിളക്ക്.