വിളക്കുമാടം: ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 3ന് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 8 ന് തിരുവരങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ ഭദ്രദീപം തെളിക്കും, 8.30ന് കോൽക്കളി, രാത്രി 9ന് പഞ്ചാരിമേളം അരങ്ങേറ്റം. നാളെ രാവിലെ 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശ്രീബലി എഴുന്നള്ളത്ത്, 3ന് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 7ന് എതിരേല്പ്, 8.30ന് ഭരതനാട്യം, 9ന് തിരുവാതിരകളി 27ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 8.30ന് കലംകരിക്കൽ വഴിപാട്, 9ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 8.30ന് ദീപാരാധന, 9ന് നാടകം, 12ന് വിളക്കിനെഴുന്നള്ളത്ത്.