വൈക്കം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 91ാമത് ശിവഗിരി തീർത്ഥാടന പദയാത്ര വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രസ്മരണകൾ ഉറങ്ങുന്ന വൈക്കത്തെ മണ്ണിൽ നിന്നും പുറപ്പെട്ടു. വടക്കേക്കവലയിൽ ടി.കെ മാധവപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം ശിവഗിരി സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ജാഥാ ക്യാപ്റ്റൻ ഷാജുകുമാറിന് ധർമ്മപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. 151 കിലോമീറ്റർ കാൽനടയായി നീങ്ങുന്ന പദയാത്ര 30ന് ശിവഗിരിയിൽ സമാപിക്കും. പദയാത്ര സമ്മേളനം ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. നഗരസഭ ആക്ടിംഗ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, തീർത്ഥാടന ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി കൈവല്യാനന്ദ സരസ്വതി, കുറിച്ചി സദൻ, ബിജൂവാസ്, പി.കമലാസനൻ, സുകുമാരൻ വാകത്താനം, ബാബുരാജ് വട്ടോടി, സരളാ രാഘവൻ എന്നിവർ പ്രസംഗിച്ചു.
ചിത്രവിവരണം
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ 91ാമത് ശിവഗിരി പദയാത്ര ക്യാപ്റ്റൻ ഷാജുകുമാറിന് ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ധർമ്മപതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.