വൈക്കം: ഉദയനാപുരം മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി ദീപ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ആചാര്യൻ വൈക്കം വിജയകുമാർ , മേൽശാന്തി ജനാർദനൻ നമ്പൂതിരി, ക്ഷേത്ര മാനേജിഗ് ട്രസ്റ്റി ഡോ. ലക്ഷ്മി വി നായർ , ട്രസ്റ്റി കമല ജി നായർ എന്നിവർ പങ്കെടുത്തു. ജനുവരി 1 നാണ് സമാപനം. 25 നാണ് രുഗ്മിണി സ്വയംവര ഘോഷയാത്ര.ജനുവരി 1 ന് രാവിലെ 10ന് പൊങ്കാല സമർപ്പണം.