കോട്ടയം: ഗുരുധർമ്മപ്രചരണ സഭ ജില്ലാക്കമ്മിറ്റി സമാഹരിച്ച ഗുരുപൂജാ ഉല്പന്നങ്ങൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥ , ഷിബു മൂലേടം, സുകുമാരൻ വാകത്താനം, മോഹൻ കുമാർ പാമ്പാടി എന്നിവരുടെ നേതൃത്വത്തിൽ ശിവഗിരിയിൽ സമർപ്പിച്ചു. മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പി.ആർ.ഒ. ഇ എം.സോമനാഥൻ ,രജിസ്ട്രാർ അഡ്വ.പി.എം. മധു , എന്നിവർ ചേർന്നു ഉല്പന്നങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് സ്വാമി ശുഭാംഗാനന്ദ, കുറിച്ചി സദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.