തുരുത്തി: എസ്.എൻ.ഡി.പി യോഗം 61ാം നമ്പർ തുരുത്തി ശാഖയിൽ നിന്നുള്ള പ്രഥമ ശിവഗിരി തീർത്ഥാടനപദയാത്ര ഇന്ന് രാവിലെ 6ന് നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് ധർമപതാക ജാഥ ക്യാപ്റ്റൻ ശാഖ പ്രസിഡന്റ് വി.ബിജു വിജയഭവന് കൈമാറി ഉദ്ഘാടനം ചെയ്യും. 30ന് ശിവഗിരി മഹാസമാധിയിൽ സമർപ്പണം നടത്തും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ രക്ഷാധികാരികളായും യൂണിയൻ കൗൺസിലർ പി.ബി രാജീവ് (ജോയിന്റ് കൺവീനർ), ശാഖ സെക്രട്ടറി സി.ജി ഭാസ്‌കരൻ (കൺവീനർ), വൈസ് പ്രസിഡന്റ് സി.വി വിനീഷ് ചെമ്പകശേരി (വൈസ് ചെയർമാൻ), വൈസ് ക്യാപ്റ്റൻമാരായി റെജിറാം വെമ്പഴശ്ശേരിൽ, തങ്കച്ചൻ കളപ്പുരക്കൽ, ലാലി നരേന്ദ്രൻ മറ്റക്കര, പി.ജി റെജി പട്ടരുപറമ്പിൽ, സുനിൽകുമാർ പട്ടരുപറമ്പിൽ, കമ്മറ്റി അംഗങ്ങളായി രജി സഞ്ജീവ് തകടിയേൽ, ആശ റെജി പട്ടരുപറമ്പിൽ, മോളമ്മ അനിയൻ പുത്തൻപറമ്പിൽ, സതി സോമൻ തകടിയേൽ, രാജി തങ്കച്ചൻ കളപ്പുരക്കൽ, നിതിൻ പ്രസന്നൻ വെട്ടുകുഴി, പി.ആർ ജിനീഷ് പൊക്കത്തിൽ, അർജുൻ റെജി പട്ടരുപറമ്പിൽ, ഷിനു മുകുന്ദൻ കൊച്ചുപറമ്പിൽ, കെ.ആർ അനന്ദു കൂട്ടുമ്മേൽ എന്നിവരെ തിരഞ്ഞെടുത്തു.