കുമരകം : 13 മത് ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര കുമരകം ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ചു. പദയാത്രയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു നിർവഹിച്ചു. പദയാത്ര ക്യാപ്റ്റൻ എം എൻ ഗോപിദാസ് മാഞ്ചിറ, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ കെ പ്രകാശൻ, സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.