കോട്ടയം: പാണ്ഡവം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റി. ഇന്ന് രാത്രി 7.30ന് തോൽപ്പാവകൂത്ത്. 28ന് രാത്രി കല്യാണസൗഗന്ധികം കഥകളി. 29ന് കലാമണ്ഡലം ഭവ്യ വിജയന്റെ നൃത്തം, കോട്ടയം എ.വി.എം കരോക്കെ ഗാനമേള. 30ന് രാത്രി ഗാനമേള, 31ന് നൃത്തം, പള്ളിവേട്ട ദിവസമായ ജനുവരി ഒന്നിന് വൈകിട്ട് 4.30ന് തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി രഥഘോഷയാത്ര, 5.30ന് കാഴ്ചശ്രീബലി, മനോജ് ശശിയുടെ നാഗസ്വരം, ഏഴിന് തങ്കഅങ്കി ചാർത്തി ദർശനം, 11.30ന് പള്ളിനായാട്ട്, എട്ടിന് കോട്ടയം സ്‌നേഹക്കൂടിന്റെ ഗാനമേള. രണ്ടിന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 6ന് ആറാട്ടുകടവിലേക്ക് പുറപ്പാട്, രാത്രി 12.30ന് എതിരേൽപ്പ്, നാഗസ്വരം, രാത്രി 9ന് നൃത്തനാടകം എന്നിവ നടക്കും. പ്രസിഡന്റ് കെ.കെ ഗോപിനാഥൻ നായർ, സെക്രട്ടറി ബിനു എസ്.വാര്യർ എന്നിവർ ഭാരവാഹികളായ ഉപദേശകസമിതി നേതൃത്വം നൽകും.