
ഏറ്റുമാനൂർ: ഏറ്റുമാനൂർ ട്രാൻസ്‌പോർട്ട് ബസ്റ്റാൻഡ് ഓപ്പറേറ്റിംഗ് ഡിപ്പോ കം ഡിവിഷണൽ വർഷോപ്പ് ആക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ട്രാൻസപോർട്ട് ബസ് സ്റ്റാൻഡിൽ രണ്ട് ഏക്കർ 12 സെന്റ് സ്ഥലവും 1600 സ്‌ക്വയർ ഫീറ്റ് കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഏറ്റുമാനൂർ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളം ആയതിനാൽ ഓപ്പറേറ്റിംഗ് ഡിപ്പോ ആക്കിയാൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെടും. ഈ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാറിനും ചെയർമാനും എംഡിയുമായ ബിജു പ്രഭാകരനും നൽകുമെന്ന് സമിതി പ്രസിഡന്റ് ബി രാജീവ് പറഞ്ഞു.