പാലാ: തിരക്കിന്റെ പേരിൽ വഴിയിൽ പിടിച്ചിട്ട ശബരിമല തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യവും നൽകി
പാലാ സേവാഭാരതി. ക്രിസ്മസ് ദിനത്തിൽ സന്നിധാനത്തും പമ്പയിലും തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ പേരിൽ തിങ്കളാഴ്ച രാവിലെ പാലാ മുതൽ തീർത്ഥാടകരുടെ വാഹനങ്ങൾ പൊലീസ് വഴിയിൽ പിടിച്ചിട്ടു. കടപ്പാട്ടൂർ ക്ഷേത്രം ഇടത്താവളത്തിലും പാലാ പൊൻകുന്നം റോഡിലും അയ്യപ്പന്മാർ കുടുങ്ങി. ഇതോടെ സ്വാമിമാർ ഭക്ഷണവും വെള്ളം പോലും കിട്ടാതെയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെയും വലഞ്ഞു. അവധി ദിവസമായതിനാൽ മിക്കവാറും ഹോട്ടലുകളും തുറന്നില്ല. സമീപത്തെ ക്ഷേത്രത്തിലും മറ്റും പല സ്വാമിമാരും അഭയം തേടി. വിവരമറിഞ്ഞ സേവാഭാരതി പ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും തീർത്ഥാടകർക്കായി ഭക്ഷണവും കുടിവെള്ളവും സ്ഥലത്തെത്തിക്കുകയായിരുന്നു. സേവാഭാരതി പ്രവർത്തകരായ വിവേക് വെള്ളാപ്പാട്, ശിവദാസ് കെ.എസ്. ഹരിശങ്കർ ആർ, അപ്പുക്കുട്ടൻ പൂവരണി, വിഷ്ണു ബിജു, ഉണ്ണി ഇടയാറ്റ്, വെള്ളാപ്പാട് ക്ഷേത്രം ഭാരവാഹികളായ അജിത് പാറയിൽ, അനീഷ്, സുനൽ കുഴിവേലിൽ, രാജൻ എന്നിവർ നേതൃത്വം നൽകി.

രണ്ടുചിത്രം
ക്രിസ്തുമസ് ദിനത്തിൽ പാലാ പൊൻകുന്നം റോഡിൽ കുടുങ്ങിയ
ശബരിമല തീർത്ഥാടകർക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു.