അക്കരപ്പാടം: എസ്.എൻ.ഡി.പി യോഗം 130ാം നമ്പർ അക്കരപ്പാടം ശാഖയിലെ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി.കൊടിയേറ്റിന് കൂനംതൈ പുരുഷൻ തന്ത്രിയും വൈക്കം ബിനു കരുണാകരൻ തന്ത്രിയും മേൽശാന്തി അജിത്ത് മഹാദേവൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 6.40ന് പാൽക്കാവടി, 7.30ന് കുംഭകുടം വരവ്, 10ന് ഉച്ചപൂജ, 12ന് പ്രസാദംഊട്ട്, വൈകിട്ട് 6.40ന് താലപ്പൊലി, 7.30ന് ഭസ്മക്കാവടി, 8.30ന് കൈകൊട്ടികളി, 8.45ന് നൃത്തനൃത്ത്യങ്ങൾ. 29ന് രാവിലെ 7.30ന് മുളപൂജ, 11ന് ഓട്ടൻതുള്ളൽ, 12ന് പ്രസാദംഊട്ട്, 6.45ന് കാവടിവരവ്, 7.30ന് താലപ്പൊലിവരവ്, 8.30ന് കാവടി അഭിഷേകം, ഫ്യൂഷൻ കൈകൊട്ടിക്കളി. 30ന് രാവിലെ 5.30ന് ഗുരുപൂജ, 10ന് ആയില്യപൂജ, സർപ്പംപാട്ട്, 12ന് പ്രസാദംഊട്ട്, വൈകിട്ട് 6.45ന് കർപ്പൂരത്താലം, ഫ്യൂഷൻ കോൽകളി, 10.30ന് പള്ളിവേട്ട. 31ന് രാവിലെ 6.15ന് ഗുരുപൂജ, 8.15ന് ശ്രീബലി, 11ന് ആനയൂട്ട്, 12ന് മഹാപ്രസാദംഊട്ട്, വൈകുന്നേരം 3ന് പകൽപ്പൂരം, 8.30ന് വിശേഷാൽ ദീപാരാധന, നൃത്തനൃത്ത്യങ്ങൾ, 10ന് ആറാട്ടുബലി, 11ന് ആറാട്ട്, വലിയകാണിക്ക, പഞ്ചവിംശതികലശാഭിഷേകം, മംഗളപൂജ.