വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിൽ ഏകദേശം 1200ഓളം ഏക്കർ വരുന്ന പുഞ്ചകൃഷി ഇറക്കിയിരിക്കെ ഓരുമുട്ടുകൾ സമയബന്ധിതമായി ഇടാത്തതുമൂലം കർഷകർക്ക് ആശങ്കയിൽ. ഈ സാഹചര്യത്തിൽ എത്രയും വേഗം തലയാഴം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഓരുമുട്ടുകളും മൈനർ ഇറിഗേഷന്റെ കീഴിലുള്ള ഓരുമുട്ടുകളും സ്ഥാപിച്ച് പാടശേഖരങ്ങളെ ഓരുവെള്ളത്തിൽ നിന്നും സംരക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ തലയാഴം നോർത്തു കമ്മിറ്റി പ്രസിഡന്റ് കെ.എസ് ബേബി, സെക്രട്ടറി പി.ജി ബേബി എന്നിവർ ആവശ്യപ്പെട്ടു.