ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താമരക്കാട് ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. കലാവേദിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഭദ്രദീപം തെളിച്ചു. ഇന്ന് 11.30ന് കളമെഴുത്ത്. വൈകിട്ട് ഏഴിന് ജയകേരളാ സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സിന്റെ ഡാൻസ്. 29ന് വൈകിട്ട് ഏഴിന് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗം വനിതാ സമാജത്തിന്റെ തിരുവാതിര, 7.30ന് കൊടകര വാസുപുരം ശ്രീകോട്ടായി കാരണവർ സംഘത്തിന്റെ വനിത ചിന്തുപാട്ട്. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

30ന് 11ന് ഉത്സവബലിദർശനം, ഉത്സവബലിസദ്യ, വൈകിട്ട് അഞ്ചിന്കരോക്കെ ഗാനമേള. ഏഴിന് തെയ്യം. തീച്ചാമുണ്ഡി, രക്തേശ്വരി, കരിംകുട്ടിചാത്തൻ, ഭൂതം എന്നീ കോലങ്ങൾ എഴുന്നള്ളിക്കും. 31ന് പള്ളിവേട്ട വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, തിരുമുമ്പിൽ വേല, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. കലാവേദിയിൽ ഏഴിന് കഥാപ്രസംഗം. ജനുവരി ഒന്നിന് വൈകിട്ട് 6.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ഏഴിന് ആറാട്ട് കഞ്ഞി, എട്ടിന് രഥോത്സവം.