karshaka

പള്ളിക്കത്തോട് : ആനിക്കാട് റീജിയണൽ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭി മുഖ്യത്തിൽ ജനുവരി 6 ന് കാർഷിക വിള മത്സരവും പ്രദർശനവും നടക്കും. ഉച്ച കഴിഞ്ഞ് 2 ന് ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് കെ. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മദ്ധ്യ കേരള ഫാർമർ പ്രാഡ്യൂസർ കമ്പനി ചെയർമാൻ ജോർജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ബാങ്ക് അംഗങ്ങളായ കർഷകർ 30ന് മുമ്പായി ബാങ്കിന്റെ പളളിക്കത്തോട്ടിലള്ള അഗ്രോ ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്‌