pc-george

കോട്ടയം: ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ശബരിമല കേന്ദ്ര ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രത്തിലാക്കണമെന്ന് .ജനപക്ഷം ചെയർമാൻ പി.സി ജോർജ് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്കുള്ള സേവനം ചെയ്യാൻ ദേശിയ കാഴ്ചപ്പാടുള്ള സംവിധാനമാണ് വേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എല്ലാ ഈശ്വര വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്തുണയോടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകും.

ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ആവശ്യസൗകര്യങ്ങളൊരുക്കു ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു-ജോർജ്

കുറ്റപ്പെടുത്തി.