എരുമേലി: മുൻകാലങ്ങളിൽ എരുമേലിയിൽ ശബരിമല സീസണിൽ ചന്ദനക്കുടം ജനുവരി 10 നും പേട്ടതുള്ളൽ 11നും ആയിരുന്നുവെങ്കിൽ ഇത്തവണ അധിവർഷം ആയതിനാൽ ഒരു ദിവസത്തിന്റെ വർധനവ് മൂലം തീയതികളിൽ മാറ്റമുണ്ടാകും. ഇത്തവണ ജനുവരി 11നാണ് ചന്ദനക്കുടം ആഘോഷം. 12ന് പേട്ടതുള്ളൽ നടക്കും. ജനുവരി 14 നാണ് സാധാരണ മകരജ്യോതി. ഇത്തവണ 15നാണ്. ജനുവരി 20ന് മകരവിളക്ക് സീസൺ അവസാനിക്കുന്ന പ തിവും ഇത്തവണ തെറ്റും. 21നാണ് ഇത്തവണ മകരവിള ക്ക് സീസൺ പൂർണമാവുക എന്ന് അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡൻ്റ അനിയൻ എരുമേലി പറഞ്ഞു.
എരുമേലിയിലെ കാലങ്ങളായുള്ള മതമൈത്രിയുടെ ആ ഘോഷമാണ് ചന്ദനക്കുടം. മുസ്‌ലീം പള്ളിയെ വണങ്ങി തീർഥാടനം നടത്തുന്ന അയ്യപ്പഭക്തർക്ക് മുസ്‌ലീം ജമാഅത്ത് പകരുന്ന സ്നേഹാഭിവാദനമാണ് ചന്ദനക്കുട ആഘോഷം. തുടർന്ന് പിറ്റേന്ന് ശ്രീ അയ്യപ്പൻ്റെ മാതൃസ്ഥാനീയരായ അ മ്പലപ്പുഴ സംഘവും ഇതിന് ശേഷം പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ നടത്തും.