വടയാർ: വടയാർ ഉണ്ണി മിശിഹാ പള്ളി തിരുനാൾ ഇന്ന് ആരംഭിച്ച് 2ന് സമാപിക്കും. കൊടിയേറ്റ് ദിനമായഇന്ന് വൈകിട്ട് 5ന് കുർബാന ഫാ.ഷിനു ഉതുപ്പാൻ, തുടർന്നു തിരുനാൾ കൊടിയേറ്റ് സന്ദേശം, മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമികത്വം വഹിക്കും തുടർന്നു ശിശുക്കളുടെ ആശിർവാദം. ആരാധനാദിനമായ 29ന് രാവിലെ 7ന് കുർബാന, തുടർന്ന് ആരാധന, വൈകിട്ട് 6ന് ആരാധന സമാപനം, പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം. 30ന് രാവിലെ 7ന് ലൈത്തോരന്മാരുടെ വാഴ്ച്ച കുർബാന, പ്രസൂദേന്തി തിരഞ്ഞെടുപ്പ്, വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച്ച, സാൽവെ ലഭിത്ത് വാഹന വെഞ്ചിരിപ്പ്. പ്രധാന തിരുനാൾ, 1ന് രാവിലെ 10.30ന് കുർബാന, പ്രദക്ഷിണം, വൈകിട്ട് 6ന് ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലി തുടർന്നു ഉണ്ണീശോയുടെ മുഖം അൾത്താരയിലെക്ക് എടുത്തു വെയ്ക്കുന്നു. വൈകിട്ട് 7ന് നാടകം. മരിച്ചവരുടെ ഓർമ്മ ദിനമായ 2ന് രാവിലെ 6.30ന് റാസ.