ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് സമന്വയം 2023 വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സമ്മേളനം ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ജോബി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ ബെറ്റി റോസ് അദ്ധ്യക്ഷതവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നിന്നും മതുമൂല ജംഗ്ഷനിലേക്ക് ക്യാമ്പ് വിളംബര റാലി നടത്തി. മാലിന്യമുക്ത നാളെയ്ക്കായി യുവതയെ ഒരുക്കുന്നതിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും പര്യാപ്തമായ പരിപാടികൾ ക്യാമ്പിന് ഭാഗമായി നടത്തപ്പെടുന്നു. ജനുവരി ഒന്നിന് ക്യാമ്പ് അവസാനിക്കും. വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ എൽസമ്മ ജോബ്, പി.ടി.എ പ്രസിഡന്റ് ജോൺ ജോർജ്, പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരേസ്, പ്രോഗ്രാം ഓഫീസർ ലിൻസി തോമസ് എന്നിവർ പങ്കെടുത്തു.