മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6.30 മുതൽ അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട്മന നാരായണൻ നമ്പൂതിരിയുടെ നിർദേശപ്രകാരമാണ് ശ്രീകോവിൽ പുതുക്കി നിർമ്മാണം. നിലവിലുള്ള തറയിൽ കൊത്ത് പണികളോടെ ശ്രീകൃഷ്ണശിലയിൽ ഭിത്തിയും തടിയിൽ മേൽക്കൂരയും പണിത് ചെമ്പോല പാകിയാണ് ശ്രീകോവിൽ പുതുക്കി നിർമ്മിക്കുന്നതെന്ന് ക്ഷേത്രയോഗം ഭാരവാഹികളായ പ്രസിഡന്റ് കെ.കെ മോഹനദാസൻ നായർ, ജനറൽ സെക്രട്ടറി കെ.ജി സന്തോഷ് എന്നിവർ അറിയിച്ചു.