
ലാബ് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു
സ്‌കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി, സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസ്, സ്‌കൂൾ ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലും ഐ.ഐ.യു.സി.എൻ.എൻ സെന്ററിലും ലാബ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറൽ വിഭാഗത്തിൽ ഒരു ഒഴിവു വീതമാണുള്ളത്. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഫിസിക്‌സ് അല്ലെങ്കിൽ കെമിസ്ട്രിയിൽ ബി.എസ്‌സിയാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 20,000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 8നകം ada5@mgu.ac.in എന്ന ഇ-മെയിലിലോ രജിസ്ടാർ, എം.ജി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തിൽ തപാലിലോ അയക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ പരിശീലനം
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനുവരിയിൽ ആരംഭിക്കുന്ന റഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ ബാച്ചുകളിലെ പ്രവേശനത്തിന് ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ- 9188374553.
പരീക്ഷാ ഫലം
ആഗസ്റ്റിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2015 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ആഗസ്റ്റിൽ നടത്തിയ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2018 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2015-2017 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 2018 അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനിലും 2015-2017 അഡ്മിഷൻ വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും സമർപ്പിക്കാം. അവസാന തീയതി ജനുവരി 11.