കുമരകം : വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ ചിലവഴിച്ച് ഗവ. യുപി സ്കൂളിന് പുതിയ പാചകപ്പുര നിർമ്മിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി,ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഐ ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ ജയകുമാർ, സ്മിതാ സുനിൽ ,രശ്മികല, ഹെഡ്മിസ്ട്രസ് ഐ എം ഹൗവാ തുടങ്ങിയവർ പങ്കെടുത്തു.