വാഴൂർ: വെട്ടിക്കാട് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവം 31 മുതൽ ജനുവരി ഏഴ് വരെ നടക്കും. ഞായറാഴ്ച 1.30​ന് കൊച്ചുപറമ്പ് ഭവനത്തിൽ നിന്നും കൊടിഘോഷയാത്ര. വൈകിട്ട് അഞ്ചിന് തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി കാട്ടുക്കുന്നേൽ കെ.എൻ അനിൽനമ്പൂതിരി എന്നിവുടെ കാർമികത്വത്തിൽ കൊ​ടിയേറ്റ്, സേവ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. ഏഴിന് സാസ്​കാരിക സമ്മേ​ള​നം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. എട്ടിന് തിരുവാതിര. ദിവസവും പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, എട്ടിന് ശ്രീബലി, 12.30​ന് ഉത്സവബലി ദർശനം, രണ്ടിന് പുരാണ പാരായണം, അഞ്ചിന് കാഴ്ചശ്രീബലി, സേവ, വിളക്കിനെഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും. 1ന് രാത്രി എട്ടരയ്ക്ക് ഗാനാർച്ച​ന. 2ന് വൈകിട്ട് ഏഴിന് കളരി പ്രദർശ​നം. 3ന് വൈകിട്ട് ഏഴിന് പ്രഭാഷണം, ഭജൻ​സ്. 4ന് വൈകിട്ട് എട്ടരയ്ക്ക് ഗാനസ​ന്ധ്യ. 5ന് രാത്രി ഒമ്പതിന് ഗാന​മേള. 6ന് രാത്രി 10.15​ന് നായാട്ട് പുറപ്പാട്, 11​ന് നായാട്ട് എതിരേൽ​പ്. 7ന് 8.30​ന് ആറാട്ട്ബലി, 9.15​ന് ആറാട്ട് പുറപ്പാട്, ഒന്നിന് ചിറക്കടവ് മഹാദേവക്ഷേത്രം ചിറയിൽ ആറാട്ട്, 1.30​ന് ആറാട്ട് സദ്യ, 3.30​ന് തിരിച്ചെഴുന്നള്ളത്ത്, ഏഴിന് ആറാട്ട് എതിരേൽപ്, 11.45​ന് കൊടിയിറക്ക്.