mntrng-
ജില്ലാ പൊ​ലീ​സ് ആസ്ഥാ​ന​ത്ത് നടന്ന എ​സ്.സി, എസ്.റ്റി മോണിറ്ററിംഗ് ക​മ്മി​റ്റി മീറ്റിം​ഗ്

കോ​ട്ടയം: ജില്ലാ പൊ​ലീ​സ് ആസ്ഥാനത്ത് എസ്.സി,എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീ​റ്റിം​ഗ് നടന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർ​ത്തി​ക് അ​ദ്ധ്യ​ക്ഷ​ത​വ​ഹിച്ചു. എസ്.സി,എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനും പരാതികൾ കേൾക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയി​രുത്തി. മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്ന​ത്. അഡീഷണൽ എസ്.പി വി.സുഗതൻ, വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി അ​നീ​ഷ് വി.കോര, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.എൻ വിജയൻ, ജില്ലയിലെ സബ്ഡിവിഷണൽ ഡി.വൈ.എസ്പിമാർ, മറ്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.