കുറവിലങ്ങാട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലയിലെ ആറാമത്തെ വില്പനശാല ഭാരത് മാതാവാണിജ്യ സമുച്ചയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ആദ്യവില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്.രമേഷ് ബാബു, സാജൻ തൊടുക, കെ.ചന്ദ്രശേഖരൻ, ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് , ബേബി, തൊണ്ടാംകുഴി, കെ. ജയകൃഷ്ണൻ, പി.ജി. ത്രിഗുണ സെൻ, കെ.കെ. അനിൽ കുമാർ, പി.വി.സിറിയക്, സിബി മാണി, സനോജ് മിറ്റത്താനി, ഖാദിമാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ, ഡപ്യൂട്ടി ഡയറക്ടർ പി.എസ്.ശിവദാസൻ, ജോസഫ് പുതിയിടം, ജില്ലാ പ്രോജക്ട് ഓഫീസർ ധന്യ ദാമോധരൻ എന്നിവർ പ്രസംഗിച്ചു.