
വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണൻ മാസ്റ്റർ പദ്ധതി രൂപീകരണത്തെക്കുറിച്ച് ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജിജോർജ് , പി.കെ. മണിലാൽ, എസ്.ബീന, പഞ്ചായത്ത് അംഗങ്ങളായ എൻ.സുരേഷ്‌കുമാർ ,സഞ്ജയൻ, ആൻസി തങ്കച്ചൻ, ബിന്ദുരാജു, സ്വപ്ന മനോജ്, മിനിമോൾ, ഗീതാ സോമൻ, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി റജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്രബാബു, ക്ലർക്ക് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.