കോട്ടയം: എസ്.പി.സി പദ്ധതിയുടെ ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് മണർകാട് ,ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് സ്‌കൂളിലും , സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലുമായി ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് നിർവ്വഹിച്ചു. ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.സുഗതൻ, ജില്ലാ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ആർ.രമണൻ, സുബിൻ പോൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, സിസ്റ്റർ വി.എ ജാൻസി തുടങ്ങിയവർ പങ്കെടുത്തു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 289 കേഡറ്റുകൾ പങ്കെടുക്കും. ക്യാമ്പിൽ കേഡറ്റുകൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, യോഗ, സൂംബ പരിശീലനം, പരേഡ് പരിശീലനം , കലാ കായിക പരിപാടികൾ, റോഡ് വോക്ക് ആന്റ് റൺ എന്നിവയും നടക്കും.