
കോട്ടയം:അതിദാരിദ്ര്യ നിർമാർജന പദ്ധതിയായ ഇ.പി.ഐ.പി യുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രപാസ് നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. ഏറ്റുമാനൂർ നിയോജമണ്ഡലത്തിലെ നീണ്ടൂർ, ആർപ്പൂക്കര, തിരുവാർപ്പ് ഗ്രാമപഞ്ചായത്തുകളിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ആറ് വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്രാ പാസ് വിതരണം ചെയ്തത്. ബാക്കിയുള്ള 32 വിദ്യാർത്ഥികൾക്ക് അതത് പഞ്ചായത്ത്തലത്തിൽ യാത്ര പാസ് വിതരണം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.