d

കോട്ടയം : പട്ടികജാതി​ പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി പ്രൊമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എ​സ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. നോളജ് ഇക്കോണമി മിഷനും പട്ടികജാതി ​ പട്ടിക വർഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റിയുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്ന​ത്. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ബി.പ്രകാശ്‌നായർ, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ കെ.ജി പ്രീത എന്നിവർ പങ്കെടുത്തു.