
ചങ്ങനാശേരി:തൃക്കൊടിത്താനം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ചെയ്തിരുന്ന കപ്പ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കപ്പ തണ്ടുകൾ പിഴുതെറിഞ്ഞു. കൃത്യമായി പരിപാലിച്ചിരുന്ന കപ്പ തണ്ടുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ പി.ടി.എ പ്രതിഷേധിച്ചു. സ്‌കൂൾ കോമ്പൗണ്ടിൽ കടന്നു കയറി കപ്പ കൃഷി നശിപ്പിച്ചവർക് എതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ചങ്ങനാശേരി സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.